ആവശ്യമായ ചേരുവകൾ
ചക്കപ്പഴം – 1 കിലോഗ്രാം
ശർക്കര – 250 ഗ്രാം
ഏലയ്ക്ക – 8 എണ്ണം
അരിപ്പൊടി വറുത്തത് – 2 കപ്പ്
പഞ്ചസാര – – 2 ടീസ്പൂൺ
തേങ്ങ – 1
നെയ്യ് – 2 ടേബിൾസ്പൂൺ
വഴനയില (ബേ ലീഫ്) – 20 എണ്ണം
വെള്ളം – 150 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
കുമ്പിൾ ഇല കഴുകി തുടച്ച് എടുക്കാം. ചക്കപ്പഴത്തിന്റെ കുരുമാറ്റി ചെറുതാക്കി അരിഞ്ഞെടുത്ത ശേഷം മിക്സിയിൽ അരച്ച് എടുക്കാം. ശർക്കര കുറച്ച് വെള്ളം ചേർത്ത് പാനിയാക്കാം. പഞ്ചസാര ചേർത്ത് പാനിയാക്കാം. പഞ്ചസാര ചേർത്ത് ഏലയ്ക്കാ പൊടിച്ചെടുക്കാം. അടികട്ടിയുള്ള പാത്രത്തിൽ ചക്കപ്പഴം അരച്ചതിലേക്കു ശർക്കരപ്പാനി അരിച്ച് ഒഴിച്ചത് ചേർത്ത് യോജിപ്പിച്ച് ചൂടാക്കാം. തീ കുറച്ച് വേണം പാകം ചെയ്യാൻ. ഏലയ്ക്കാപൊടിച്ചതും ഒരു നുള്ള് ഉപ്പും ഇതിലേക്കു ചേർക്കാം. ആവശ്യത്തിനു നെയ്യ് ചേർത്തു കൊടുക്കാം. വെന്തു വരുമ്പോൾ തീ ഓഫ് ചെയ്യാം. തേങ്ങാചിരകിയതും അരിപ്പൊടിയും ഇതിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. വഴനയില കുമ്പിൾ ആകൃതിയിൽ കോട്ടിയതിലേയ്ക്ക് കൂട്ട് നിറച്ച് അപ്പച്ചെമ്പിൽ വേവിച്ചെടുക്കാം. നല്ല നാടൻ കുമ്പിൾ അപ്പം ചെറു ചൂടോടെ അല്ലെങ്കിൽ ഫ്രിജിൽ വച്ച് തണുപ്പിച്ചും കഴിക്കാം.
Read also: പിയർ അപ് സൈഡ് ഡൗൺ കേക്കിനെ പരിചയപ്പെടാം