പെരുന്നാൾ ആഘോഷങ്ങൾക്ക് വീട്ടിലൊരുക്കാം രുചികരമായ മീൻ വിഭവം

ആവശ്യമായ ചേരുവകൾ

ചെമ്മീൻ – 200 ഗ്രാം

മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഉപ്പ് – പാകത്തിന്

സവാള ചെറുതായി അരിഞ്ഞത് – 2

ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ

കുരുമുളകുപൊടി – അര ടീസ്പൂൺ

കറിവേപ്പില, മല്ലിയില പൊടിയായി അരിഞ്ഞത് ആവശ്യത്തിന്

തേങ്ങ – 1 കപ്പ്

പെരുംജീരകപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – അര ടീസ്പൂൺ

ചുവന്നുള്ളി – 4 അല്ലി

വെളിച്ചെണ്ണ – 2 ടീസ്പൂൺ

അരിപ്പൊടി – 200 ഗ്രാം (1 കപ്പ്)

വെള്ളം – ഒന്നര കപ്പ്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് പൊടിച്ചെടുക്കണം. തേങ്ങ, പെരുംജീരകം, ചുവന്നുള്ളി, മുളകുപൊടി എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. പാൻ ചൂടായി 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ചെറുതായി വാടിയശേഷം മുകളിലെ രണ്ടു കൂട്ടും ചേർത്ത് ഇളക്കിയെടുക്കണം. മല്ലിയില ചേർത്ത് വാങ്ങിവയ്ക്കാം. അര കപ്പ് വെള്ളം തിളപ്പിച്ച് അരിപ്പൊടി ഇട്ട് ഇളക്കി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി ഇലയിൽ പരത്തി കൂട്ട് നിറച്ച് മടക്കിയെടുക്കണം. ഇത് ആവിയിൽ പുഴുങ്ങിയെടുത്താൽ മീൻ അട റെഡി. ചെമ്മീൻ മാത്രമല്ല അയല, അയക്കൂറ, ആവോലി, ബീഫ്, ചിക്കൻ, കൂൺ, കോളിഫ്ലവർ, കാബേജ് എന്നിവയെല്ലാം ഫില്ലിങ്ങിന് ഉപയോഗിക്കാം.

Read also: പിയർ അപ് സൈഡ് ഡൗൺ കേക്കിനെ പരിചയപ്പെടാം