ആവശ്യമായ ചേരുവകൾ
മസാല പുരട്ടാൻ
ചിക്കൻ – 1/2 കിലോ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വഴറ്റാൻ
എണ്ണ – 3 ടേബിൾസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ഏലക്ക – 2 എണ്ണം
ചെറിയ ജീരകം – 1/2 ടീസ്പൂൺ
പട്ട – ചെറിയ കഷ്ണം
ഗ്രാമ്പു – 4 എണ്ണം
സവാള – 2 ഇടത്തരം വലുപ്പമുള്ളത്
അണ്ടിപരിപ്പ് – 10 എണ്ണം
തക്കാളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരംമസാല പൊടി – 1/2 ടീസ്പൂൺ
കസൂരിമേത്തി – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – 2 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്നവിധം
ചിക്കൻ മസാല പുരട്ടി കുറച്ച് സമയം മാറ്റിവയ്ക്കണം. സവാളയും, അണ്ടിപരിപ്പും കൂടി നന്നായിട്ട് അരയ്ക്കണം. ശേഷം ഒരു കുക്കർ ചൂടാക്കി അതിൽ കുറച്ച് എണ്ണ ഒഴിച്ച് മുഴുവനായിട്ടുള്ള മസാലകൾ എല്ലാം ചേർത്ത് വഴറ്റാം. സവാളയും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. ഇതിൽ തക്കാളിയും, പച്ചമുളകും ചേർക്കാം. ശേഷം മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല പൊടി എന്നിവ ചേർക്കാം. പാകത്തിന് ഉപ്പും, വെള്ളവും ചേർത്ത് അടച്ച് വച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കാം. ഒടുവിൽ കസൂരിമേത്തി, നെയ്യ് ചേർക്കാം.
Read also: രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത തവ ബിരിയാണി