ആവശ്യമായ ചേരുവകൾ
1. ഓട്സ് – 2 ടേബിൾ സ്പൂൺ
2. അവക്കാഡോ – 2 എണ്ണം ചെറുതായി അറിഞ്ഞ്
3. ബദാം – 5എണ്ണം ചെറുതായി അരിഞ്ഞത്
4. കശുവണ്ടി – 3എണ്ണം
5. ചിയാസീഡ് (കുതിർത്തത്) – 1 ടേബിൾ സ്പൂൺ
6. പാട നീക്കിയ പാൽ – 250 മി. ലി
തയ്യറാക്കുന്ന വിധം
ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. തണുത്തതിനുശേഷം പാലും അവക്കാഡോ അരിഞ്ഞതിന്റെ പകുതിയും കശുവണ്ടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഈ മിശ്രിതത്തിലേയ്ക്ക് അവക്കാഡോ അരിഞ്ഞത് ബാക്കിയും ബദാം, ചിയാസീഡ് മുതലായവ ചേർത്തിളക്കി ഉപയോഗിക്കാം.
Read also: രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത തവ ബിരിയാണി