ആവശ്യമായ ചേരുവകൾ
ചിക്കൻ ഫ്രാങ്ക് – അഞ്ച് എണ്ണം
ചെഡാർ ചീസ് ൈസ്ലസ് – അഞ്ച് എണ്ണം
ബ്രഡ് – അഞ്ച് എണ്ണം
മുട്ട – ഒന്ന്
ബ്രഡ് പൊടിച്ചത് – നാലെണ്ണം
തയാറാക്കുന്ന വിധം
ചിക്കൻ ഫ്രാങ്ക് കുറച്ച് ഉപ്പും മുളകും മഞ്ഞളും പുരട്ടി ഫ്രൈ ആക്കി വെക്കുക. ഓരോ ബ്രഡ് എടുത്ത് ആവിയിൽവെച്ച് ചെറുതായി ചൂടാക്കിയ ശേഷം, പരത്തി ഒരു ചീസ് വെച്ച് മുകളിൽ ചിക്കൻ ഫ്രാങ്ക് വെച്ച് ചുരുട്ടുക. ശേഷം മുട്ട ഉടച്ചുവെച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ കവർ ചെയ്യുക. പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് എല്ലാ ഭാഗവും മൊരിയിച്ച് എടുത്താൽ ഐറ്റം റെഡി . രണ്ടായി മുറിച്ച് സേർവ് ചെയ്യുക
Read also: പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി