ആവശ്യമായ ചേരുവകൾ
കുത്തിയ ഗോതമ്പ് – അര കപ്പ്
കടലപ്പരിപ്പ് – കാൽ കപ്പ്
ഉഴുന്നുപരിപ്പ് – 2 ടേബിൾസ്പൂൺ
മസൂർ ദാൽ – 2 ടേബിൾസ്പൂൺ
മട്ടൺ – അര കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
നല്ലജീരകപ്പൊടി – മുക്കാൽ ടീസ്പൂൺ
ഗരം മസാല പൊടി – ഒരു നുള്ള്
സവാള – 2 (നന്നായി അരിഞ്ഞത്,
സ്വർണനിറമാകുന്നതു വരെ വറുത്തത്)
കശുവണ്ടിപ്പരിപ്പ് – 3 ടേബിൾ സ്പൂൺ (വറുത്തത്)
പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
മല്ലിയില – 3 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
പുതിനയില – 3 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
നാരങ്ങ നീര് – 1 ടേബിൾസ്പൂൺ
വെള്ളം – 2 കപ്പ്
നെയ്യ് – കാൽ കപ്പ്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പ്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, മസൂർ ദാൽ എന്നിവ ഏകദേശം 4-5 മണിക്കൂർ കുതിർക്കുക. ഇത് ഒരു പ്രഷർ കുക്കറിൽ 1 കപ്പ് വെള്ളത്തിൽ 2-3 വിസിൽ വരെ വേവിക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക (അരക്കാൻ ആവശ്യത്തിന് വെള്ളം ചേർക്കുക).
ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി മട്ടൺ കഷണങ്ങളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഏകദേശം 5 – 6 മിനിറ്റ് വേവിക്കുക. ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്ക് ചെയ്യുക. പ്രഷർ കുക്കർ തുറന്ന് ഉയർന്ന തീയിൽ കട്ടിയാകുന്നതുവരെ വേവിക്കുക.
ഗ്രേവിയിൽനിന്ന് മട്ടൺ കഷണങ്ങൾ നീക്കം ചെയ്ത് ഗ്രൈൻഡറിൽ മട്ടൺ കഷണങ്ങൾ എല്ലില്ലാതെ പൾസ് ചെയ്തെടുക്കുക. ഒരു നോൺസ്റ്റിക് സോസ് പാനിൽ ഗോതമ്പ് വേവിച്ചത്, മട്ടൺ ഗ്രേവി, മട്ടൺ പൊടിച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച്, ഇതിലേക്ക് കുറച്ച് വെള്ളം, നെയ്യ്, വറുത്ത സവാള, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
തീ കുറച്ച്, അരിഞ്ഞ പച്ചമുളക്, മല്ലിയില, പുതിനയില, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് തീയിൽ നിന്ന് മാറ്റുക. അതിനു മുകളിൽ ബാക്കി വറുത്ത ഉള്ളിയും വറുത്ത കശുവണ്ടിപ്പരിപ്പും ഇട്ട് ചൂടോടെ വിളമ്പുക.
Read also: പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി