തിരുവനതപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി.ജോജോയെ അനുസ്മരിക്കാൻ വിവിധ മേഖലകളിലെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഒത്തുകൂടി.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം കെ.പി .സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ, മുൻ സ്‌പീക്കർ എം.വിജയകുമാർ , മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പൽ അജയകുമാർ, പ്രിയദാസ് ജി. മംഗലത്ത്, മുതിർന്ന മാധ്യമപ്രവർത്തകരായ കെ .പ്രഭാകരൻ, മലയിൻകീഴ് ഗോപാലകൃഷ്‌ണൻ , ജോൺ മുണ്ടക്കയം , എം .ബി .സന്തോഷ്, പ്രസ് ക്ലബ് സെക്രട്ടറി കെ. എൻ.സാനു എന്നിവർ സംസാരിച്ചു.