അടിപൊളി രുചിയിൽ ഒരു ഫുൾ ചിക്കൻ ഫ്രൈ

ആവശ്യമായ ചേരുവകൾ

ഫുൾ ചിക്കൻ (മുറിക്കാതെ): -ഒരു കിലോ

ഇഞ്ചി: -ഒരു വലിയ കഷ്ണം

വെളുത്തുള്ളി: -മൂന്ന്​, നാല്​ അല്ലി

പച്ചമുളക്: -മൂന്നെണ്ണം

കാപ്സികം: രണ്ടെണ്ണം

ഉണക്ക നാരങ്ങാ: -ഒരു കഷ്ണം

മല്ലിയില: -രണ്ട്​ ടേബ്​ൾ സ്പൂൺ

പുതീന: രണ്ട്​ ടേബ്​ൾ സ്പൂൺ

അറബിക് മസാല: ഒന്നര ടീസ്പൂൺ

ചെറിയ ജീരകം: -ഒരു ടീസ്പൂൺ

കുരുമുളക് പൊടി: -രണ്ട്​ ടീസ്പൂൺ

പുളിയില്ലാത്ത കട്ട തൈര്: -ഒന്നര ടേബ്​ൾ സ്പൂൺ

മഞ്ഞൾ പൊടി: അര ടീസ്പൂൺ

ഉപ്പ്: -ആവശ്യത്തിന്

ഒലിവ്​ ഓയിൽ: രണ്ട്​ ടേബ്​ൾ സ്പൂൺ

സ്പ്രിങ് ഒനിയൻ: രണ്ട്​ ടേബ്​ൾ സ്പൂൺ

 

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻറെ എല്ലാ ഭാഗത്തും നന്നായി വരഞ്ഞു കൊടുക്കുക. ശേഷം മസാല തേച്ചു പിടിപ്പിക്കാൻ ഒലിവു ഓയിലും ഉപ്പും സ്പ്രിങ് ഒനിയനും അല്ലാത്ത എല്ലാ ചേരുവകളും ഗ്രൈൻഡറിൽ നന്നായി അരച്ചെടുത്തു വലിയ ബൗളിലേക്ക്​ ഇട്ടു കൊടുക്കുക.

ഒലിവ്‌ ഓയിലും ഉപ്പും ചേർത്ത് ചിക്കനിലേക് തേച്ചു പിടിപ്പിക്കുക. ചിക്കൻറെ ഉള്ളും പുറവും എല്ലാം നന്നായി തേച്ചു പിടിപ്പിച്ച്​ രണ്ട്​ മണിക്കൂർ വെക്കണം. ശേഷം വലിയ കുഴിയുള്ള നോൺസ്​റ്റിക് പാത്രം എടുത്ത് ചൂടാകുമ്പോൾ അതിലേക്ക്​ മസാല തേച്ചു പിടിപ്പിച്ച ചിക്കൻ ഇട്ടു കൊടുത്തു അതിൻറെ മുകളിലായി സ്പ്രിങ് ഒനിയൻ തൂകികൊടുത്ത്​ പാത്രം അടച്ചു വെച്ച് ചെറുതീയിൽ 25 മിനിറ്റ്‌ വേവിച്ചെടുക്കുക.

ചിക്കൻ തിരിച്ചിട്ടു കൊടുത്തു വീണ്ടും 20- 25 മിനിറ്റ്‌ ചെറുതീയിൽ വേവിച്ചെടുത്താൽ നമ്മുടെ ടേസ്​റ്റിയും ഹെൽത്തിയുമായ ഫുൾ ചിക്കൻ റെഡി. ഭംഗിക്ക് വേണ്ടി കുറച്ചു വെള്ള എള്ള് മുകളിൽ വിതറിക്കൊടുക്കാം. ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ ഈ കിടിലൻ ചിക്കൻ ഐറ്റം.

Read also: കൊറിയൻ ക്യുസീനിൽ ഒഴിച്ചു കൂടാനാവാത്ത വിഭവം തക്ക്ബോക്കി