ലൂയി സ്വാരസിന്റെ ഗോളിൽ ഇന്റർ മയാമിക്കു സമനില

ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്): സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ സമനില (1–1). 14–ാം മിനിറ്റിൽ ലൂയി സ്വാരസിന്റെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും 34–ാം മിനിറ്റിൽ അലോൺസോ മാർട്ടിനസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. പരുക്കു മൂലം ലീഗിൽ ഇതു മൂന്നാം മത്സരമാണ് മെസ്സിക്ക് നഷ്ടമാകുന്നത്.