ആവശ്യമായ ചേരുവകൾ
ചിക്കൻ -500 ഗ്രാം
സവാള -2 എണ്ണം
റോസ് ടെമറിന്റ് -3 എണ്ണം
പച്ചമുളക് -4 എണ്ണം
വെളുത്തുള്ളി -5 അല്ലി
കറിവേപ്പില -2 തണ്ട്
ഇഞ്ചി -1 കഷണം
ഖരം മസാല -അര ടീ. സ്പൂൺ
മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
മുളകുപൊടി -2 ടീ. സ്പൂൺ
മല്ലിപ്പൊടി -2 ടീ. സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ ചേർത്തിളക്കി മൂടിവെച്ച് മുക്കാൽഭാഗം വേവാകുമ്പോൾ റോസ് ടെമറിന്റ്, കറിവേപ്പില ചേർത്തിളക്കി വേവിച്ച് നല്ല റോസ്റ്റ് പാകത്തിലാക്കി ഉപയോഗിക്കാം.