ആവശ്യമായ ചേരുവകൾ
ചിക്കൻ പാട്‌സ് -500 ഗ്രാം
ഗാർലിക് -10 എണ്ണം
കറിവേപ്പില -രണ്ട് തണ്ട്
വെളിച്ചെണ്ണ -രണ്ട് സ്പൂൺ
പെപ്പർ പൗഡർ -നാല് സ്പൂൺ
മഞ്ഞൾപ്പൊടി -അര സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ പാട്‌സ്, മഞ്ഞൾപ്പൊടി, ഉപ്പ്, പെപ്പർ പൗഡർ അര ഗ്ലാസ് വെള്ളം ചേർത്തിളക്കി പ്രഷർ കുക്കറിൽ മൂടിവെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത വെളുത്തുള്ളി, കറിവേപ്പില ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ പാട്‌സ് ചേർത്തിളക്കി നല്ല ഫ്രൈ ആകുന്നത് വരെ ഇളക്കി ആവശ്യമെങ്കിൽ ഖരം മസാല, മല്ലിയില ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കാം.