കണ്ണൂര്‍: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 31 പട്ടണങ്ങളിലും 218 ഗ്രാമങ്ങളിലുമായി 11.7 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരിട്ടി, കണ്ണൂര്‍, തളിപ്പറമ്പ്, പ്രദേശങ്ങളില്‍ ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ വിപുലീകരണം ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗ കണക്റ്റിവിറ്റിയുടെ തടസ്സങ്ങളില്ലാതെ ലഭ്യത സാധ്യമാക്കും.
2024 ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളിലും നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തും. എയര്‍ടെല്ലിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണികളിലൊന്നാണ് കേരളം, ഈ സംരംഭത്തിലൂടെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലുമായി സംസ്ഥാനമൊട്ടാകെയുള്ള 4ജി,5ജി ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ കണക്ട് വിറ്റിയില്‍ തടസമില്ലാത്ത സേവനം ലഭ്യമാകും.