ചോറുണ്ടാക്കി കഴിഞ്ഞ പലരും കഞ്ഞിവെള്ളം എടുത്തു വയ്ക്കാറില്ല. കഞ്ഞി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങളുമുള്ളതാണെന്ന് നമുക്ക് അറിയാം.വേനല്‍ക്കാലത്തെ നിര്‍ജലീകരണത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് കഞ്ഞിവെള്ളം കുടിക്കുന്നത്. നല്ല ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നു കൂടിയാണിത്. കഞ്ഞിവെള്ളത്തില്‍ അന്നജവും അടങ്ങിയിട്ടുണ്ട്.
കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ എന്തെല്ലാം?
വയറില്‍ എപ്പോഴും പ്രശ്‌നങ്ങളുള്ള വ്യക്തിയാണെങ്കില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് വലിയ ഗുണം ചെയ്യും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് വയറിന് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഭാരം കുറയ്ക്കാന്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും ഗുണകരമാണ്.
അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.