ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണില്‍ ആദ്യ തോൽവിയായിരുന്നു ചെന്നൈയ്ക്ക് ഇന്നലെ ഡല്‍ഹിക്കെതിരെ നേരിടേണ്ടി വന്നത്. എന്നാലും മത്സരത്തിന്റെ തോൽവി സിഎസ്കെ ആരാധകരെ നിരാശയിലാഴ്ത്താൻ സാധ്യത ഇല്ല.
അതിന് കാരണം എംഎസ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ടാണ്. 16 പന്തുകളിൽ നിന്ന് 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഐപിഎല്ലില്‍ 19,20 ഓവറുകളില്‍ ബാറ്റ് ചെയ്ത് 100 സിക്‌സര്‍ നേടുന്ന ആദ്യത്തെ താരമായി ധോണി എന്ന 42 കാരൻ. 19, 20 ഓവറില്‍ കൂടുതല്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോർഡും ധോണിക്കാണ്.
ബൗളിങ്ങിൽ വ്യക്തമായ തന്ത്രവുമായി കളത്തിലിറങ്ങിയ ഡൽഹിക്കെതിരെ ചെന്നൈ ബാറ്റർമാർക്ക് പിടിച്ച നിൽക്കാനായില്ല. രഹാനയ്ക്കും മിച്ചലിനും കൂട്ടുകെട്ടുയർത്താനായി എന്നാൽ വിജയ പ്രതീക്ഷ നൽകാനായില്ല. ധോണി ക്രീസിലെത്തുന്നതിന് മുന്നേ തന്നെ ചെന്നൈ മത്സരം പരാജയപ്പെട്ടിരുന്നു.
ജയം ഉറപ്പായിരുന്നു മത്സരമായിട്ടും ധോണി ക്രീസിലെത്തിയപ്പോൾ ഡൽഹി ബൗളർമാർ സമ്മർദത്തിലായി. നന്നായി ബൗൾ ചെയ്‌തുകൊണ്ടിരുന്ന ഖലീൽ അഹമ്മദിനും ആൻറിച്ച് നോർകെയേക്കും ധോണിക്ക് മുന്നിൽ താളം തെറ്റി. വൈഡ് യോർക്കറുകൾ എറിഞ്ഞു ദുബെയെയും ജഡേജയെയും പിടിച്ച നിർത്താൻ ഡൽഹിക്കായി, എന്നാൽ അതേ തന്ത്രം ധോണിക്ക് നേരെ ഏശിയില്ല.
കഴിഞ്ഞ സീസൺ ഐപിൽ ൽ ആയിരുന്നു ധോണി അവസാനമായി ബാറ്റ് ചെയ്തത്. കൃത്യമായി പറഞ്ഞാൽ 307 ദിവസം. എന്നാൽ ഇത്രയും ദിവസങ്ങൾക്ക് ശേഷം ധോണിയുടെ ബാറ്റിങ് പ്രകടനം കണ്ട ആരാധകർക്ക് അതൊരു വിരുന്നായി. ബാറ്റിംഗ് ഓർഡറിൽ കുറച്ച് മുന്നേ എത്തണമായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്ന് വന്നു. ധോണി ക്രീസിലെത്തിയപ്പോൾ മുതൽ വിശാഖപട്ടണം സ്റ്റേഡിയം ഇളകിമറിഞ്ഞു. ഐപിൽ ൽ ഏറ്റവും കൂടുതൽ ആരവമുയർന്ന നിമിഷങ്ങളായിരുന്നു അത്.
ധോണിയുടെ ചെറിയ നിമിഷങ്ങൾ പോലും ആഘോഷമാക്കാൻ മറക്കാറില്ല ആരാധകർ. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എന്നാൽ സ്റ്റമ്പിനു പിന്നിലെ ധോണിയുടെ പ്രകടനം മോശമായില്ല. ആദ്യ മത്സരത്തിലെ സ്റ്റമ്പിങ്ങും രണ്ടാം മത്സരത്തിലെ ഡൈവിംഗ് ക്യാച്ചും ട്രെൻഡിങ്ങിലാവാൻ അധികം സമയമെടുത്തില്ല. ഡൽഹിക്കെതിരെയുള്ള പ്രകടനത്തിനും സാമൂഹ്യ മാധ്യമങ്ങളിലടക്കം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
തന്റെ പ്രായം കണക്കിലെടുത്തു ഫിനിഷര്‍ റോളില്‍ തന്നെയാവും വരും മത്സരങ്ങളിലും ധോണി എത്തുക. എന്നാൽ ഡൽഹിക്കെതിരെ പുറത്തെടുത്തടുത്ത പോലുള്ള പ്രകടനങ്ങൾ ഇനിയും ആവർത്തിക്കാനായാൽ, ലോകം കണ്ട മികച്ച ഫിനിഷറെന്ന പ്രശസ്തിക്ക് നീതി പുലർത്തി പടിയിറങ്ങാനാവും ഈ 42 കാരന്.
Read more : മുഴപ്പിലങ്ങാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം