പഞ്ഞി പോലുള്ള നര കണ്മഷി പോലെ കറുപ്പിക്കാം: ഈ എണ്ണ ഉപയോഗിച്ച് നോക്കു

പ്രായഭേദമന്യേ ഇപ്പോൾ പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നരച്ച മുടി. പ്രായമാകുന്നതിന് മുൻപ് തന്നെ മുടി നരയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ മുടി നരയ്ക്കുന്നതിനുള്ള ചില പ്രധാന കാരണങ്ങളിലൊന്നാണ്.

മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തുന്നതും അതുപോലെ നരച്ച മുടിയെ ഇല്ലാതാക്കാനും സഹായിക്കുന്ന പല വഴികളും വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. ഹെയ‍ർ ഡൈ അലർജിയുള്ളവർക്കും അതുപോലെ മറ്റ് കളറുകൾ ഉപയോ​ഗിക്കാൻ താത്പര്യമില്ലാത്തവർക്കും ഇത്തരം നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാവുന്നതാണ്.

​ബദാം ഓയിൽ

മുടിയുടെയും ച‍ർമ്മത്തിൻ്റെയും പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ മുടിക്ക് വളരെയധികം ആവശ്യമുള്ള പ്രോട്ടീനാണ്. ഇത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും അതുപോലെ അകാല നര ഇല്ലാതാക്കുകയും ചെയ്യുന്നു.

മുടിയിലെ നര മാറ്റാൻ അൽപ്പം ഹെർബൽ ഹെന്ന എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത് രാത്രി വയ്ക്കുക. ഇനി അടുത്ത ​ദിവസം രാവിലെ ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബ​ദാം ഓയിലും മണത്തിന് അൽപ്പം ലാവൻണ്ടര്‍ എസ്സന്‍ഷല്‍ ഓയിലും ചേര്‍ക്കാവുന്നതാണ്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം പത്ത് മിനിറ്റ് വയ്ക്കുക. ഇനി തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുടി നന്നായി കഴുകി വ്യത്തിയാക്കുക.

​ഉള്ളി നീര്

അടുക്കളയിലെ ഏറ്റവും പ്രധാനിയാണ് ഉള്ളി. കറികളിൽ രുചി കൂട്ടാൻ ഏറെ നല്ലതാണ് ഉള്ളിയെന്ന് തന്നെ പറയാം. അതുപോലെ മുടിയുടെ സംരക്ഷണത്തിനും ഉള്ളിയ്ക്ക് വലിയ പങ്കുണ്ട്.

ഉള്ളിയിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും മുടി വളർച്ചയ്ക്കും അതുപോലെ അകാല നരയെയും ഇല്ലാതാക്കുന്നു. ഇതിൽ മുടിയുടെ നിറം കറുപ്പിക്കുന്നതിന് ആവശ്യമായ കാറ്റലേസ് എന്ന എൻസൈമിൻ്റെ അളവ് ധാരാളമായിട്ടുണ്ട്. കൂടാതെ മുടിക്ക് തിളക്കവും നൽകാൻ ഏറെ സഹായിക്കും.

ഉള്ളിയുടെ തൊലി ചെറുതായി അരിഞ്ഞ് എടുക്കുക. ഇനി ഇത് മിക്സിയിലടിച്ച് ജ്യൂസ് എടുക്കാം. ഇത് അൽപ്പം വെള്ളവുമായി ചേർത്ത് നന്നായി മുടിയിൽ തേച്ച് പിടിപ്പിക്കുക. ഇനി ഒരു മണിക്കൂറോ അര മണിക്കൂറോ കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

നെല്ലിക്ക

മുടി വളർച്ചയ്ക്ക് ഏറ്റവുമധികം സഹായിക്കുന്നതാണ് നെല്ലിക്ക. ധാരാളമായി വൈറ്റമിനുകളും ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതാണ് നെല്ലിക്ക. പ്രകൃതിദത്തമായ രീതിയിൽ മുടി വളരാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും നെല്ലിക്ക നല്ലൊരു ഘടകമാണ്.

നരച്ച മുടി പാർശ്വഫലങ്ങളില്ലാതെ എളുപ്പത്തിൽ കറുപ്പിച്ച് എടുക്കാൻ നെല്ലിക്ക ഉപയോ​ഗിക്കാം. തലയിൽ തേയ്ക്കുന്ന എണ്ണ നെല്ലിക്ക ചേർത്ത് കാച്ചുന്നത് ഏറെ നല്ലതാണ്. അതുപോലെ ഹെന്നയിടുമ്പോൾ നെല്ലിക്കപ്പൊടി ചേർക്കാവുന്നതാണ്.

മുടിയെ എങ്ങനെയെല്ലാം സംരക്ഷിക്കാം?

  • മുടിയിൽ എണ്ണ തേക്കുന്നത് ഏറ്റവും പ്രധാനമാണ്. “ആഴ്ചയിൽ രണ്ടുതവണ” മുടിയിൽ എണ്ണ തേയ്ക്കുക
  • അമിതമായ എരിവുള്ളതും ഉപ്പിട്ടതും വറുത്തതും പുളിപ്പിച്ചതും പഴകിയതുമായ ഭക്ഷണം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക
  • രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് തുള്ളി പശുവിൻ നെയ്യ് രണ്ട് നാസാരന്ധ്രങ്ങളിലും ഒഴിക്കുക
  • നരച്ച മുടിക്ക് നെല്ലിക്ക ഉത്തമമാണ്.
  • നേരത്തെ ഉറങ്ങുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം നിങ്ങളുടെ മുടിയുടെ ഗുണനിലവാരവും മെച്ചപ്പെടും.
  • കറിവേപ്പില, എള്ള്, നെല്ലിക്ക, കയ്പ്പ, പശുവിൻ നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ചൂടു വെള്ളത്തിൽ മുടി കഴുകരുത്
READ MORE കഞ്ഞി വെള്ളം കളയരുതേ ; ഈ രോഗങ്ങൾ എളുപ്പത്തിൽ മാറ്റം: ഇവ അറിഞ്ഞിരിക്കു