കോഴിക്കോട്: എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രസാഹിത്യ അക്കാദമി. സി രാധാകൃഷ്ണന്റെ രാജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടില്ലെന്നും അക്കാദമി പ്രതികരിച്ചു.
കേന്ദ്ര സാംസ്‌കാരിക മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എഴുത്തുകാരന്‍ കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രതികരണത്തില്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി. രാധാകൃഷ്ണന്‍ രാജിവെച്ചത്. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തിരമാണ് തന്റെ രാജി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു. ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാർ മാത്രമാണ് ഫെസ്റ്റിവൽ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളതെന്ന് സി രാധാകൃഷ്ണൻഡ പറയുന്നു.
സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് ഈ വര്‍ഷത്തെ അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്ന് സി. രാധാകൃഷ്ണന്‍ അക്കാദമി സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. തൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്നും രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ പറയന്നു.