പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം മേഖല ഇഫ്താർ സംഗമം അരങ്ങേറി

ദമ്മാം: പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഇഫ്താർ സംഗമം, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, ജാബിർ, സുരേന്ദ്രൻ, ശ്രീലാൽ, സന്തോഷ് , ബിജു മുണ്ടക്കയം, സാബു വർക്കല, സംഗീത സന്തോഷ്, പ്രിയ ബിജു, സുദേവൻ, ജോസ് കടമ്പനാട്, നാസർ കടമ്പനാട്, സുകു പിള്ള, മധുകുമാർ, റിയാസ് പൊന്നാനി, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Read more : സി രാധാകൃഷ്ണന്‍റെ രാജി; രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടില്ലെന്ന്‍ കേന്ദ്രസാഹിത്യ അക്കാദമി