Electoral Bonds Scam | ഉത്തരം ലഭിക്കേണ്ട 5 ചോദ്യങ്ങൾ

ഇലക്ട്‌റൽ ബോണ്ട് സ്‌കീം ഒരു അഴിമതിയല്ല എന്നാണ് ബിജെപി സർക്കാർ ആവർത്തിച്ച് വാദിക്കുന്നത്. എന്നാൽ ആ പറഞ്ഞത് ശരിയാണോ എന്നറിയാൻ 5 കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ഒന്നാമത്തേത്, 41 കമ്പനികൾ 2471 കോടി രൂപ ബിജെപി സർക്കാരിന് കൊടുത്തിട്ടുള്ളതായി പറയുന്നുണ്ട്. ഈ കമ്പനികൾ ഈ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളിൽ നിന്ന് അന്വേഷണം നേരിടുകയാണ്. എന്തിനുവേണ്ടിയാണ് ഈ കമ്പനികൾ ബിജെപിക്ക് പണം നൽകിയത്. 2018 ൽ ഹഖ്‌റിയാനാ പോലീസ് DLF എന്ന കമ്പനിക്കെതിരെ ഫ്രോഡ് ആൻഡ് corruption കുറ്റം ചുമത്തിയിരുന്നു. എന്നാൽ കമ്പനി ബിജെപിക്ക് 170 കോടി കൊടുത്തതോടെ 2023 ൽ DLFനെതിരെ തെളിവില്ലെന്ന് ബിജെപി സ്റ്റേറ്റ് gov പറഞ്ഞു.

രണ്ടാമത്തേത്, രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് കൈമാറുന്നതിലൂടെ കമ്പനികൾക്ക് gov കോൺട്രാക്ടസ് ലഭ്യമാകുന്നുണ്ടാകുമോ? അതിന്റെ ഉദാഹരണമാണ് മേഘ എഞ്ചിനീയറിംഗ്. ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്ന കമ്പനികളിൽ ഒന്നാണ് മേഘ എഞ്ചിനീയറിംഗ്. 669 കോടി സംഭാവന കൊടുത്ത ഈ കമ്പനി നേടിയത് സ്ഥിരമായ കോൺട്രാക്ട് ആണ് എന്നാണ് പറയുന്നത്.

മൂന്നാമത്തേത്, ഇലക്ട്‌റൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നുണ്ടാകുമോ?

നാലാമത്തേത്, ഇതുവഴി ഷെൽ കമ്പനികൾക്ക് വാതിൽ തുറക്കുകയാണോ?

അഞ്ചാമത്തേത്, SBI ഇലക്ട്‌റൽ ബോർഡുമായി ബന്ധപ്പെട്ട പറയുന്ന വിവരങ്ങൾ നുണയാകുമോ? കാരണം, ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സുപ്രീം കോടതിയോട് SBI ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രെയും വേഗം വിവരങ്ങള്‍ കൈമാറണമെന്നാണ് സുപ്രീം കോടതി എസ്.ബി.ഐയോട് നിര്‍ദേശിച്ചിരുന്നത്.

Latest News