ആവശ്യമായ ചേരുവകൾ
മുരിങ്ങക്കായ – ഒരെണ്ണം
ഉരുളകിഴങ്ങ് – ഒന്ന്
ചിക്കൻ – 250ഗ്രാം
തേങ്ങ – ഒരുമുറി
സവാള – ഒന്ന്
പച്ചമുളക് – ആവശ്യത്തിന്
ഇഞ്ചി – ഒരുകഷ്ണം
വെളുത്തുള്ളി – 6അല്ലി
ഉലുവ – ഒരുനുള്ള്
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
കറുവപട്ട – ഒരുചെറിയകഷ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ചേർത്തുകൊടുക്കാം. ഇതൊന്നു മൂത്തുവരുമ്പോൾ കറുവപട്ട ചേർത്തുകൊടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് പച്ചമണംമാറുമ്പോൾ ചെറുതായിരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായിവഴറ്റണം. ഇനി ഇതിലേക്ക് ചിക്കനും ഉരുളകിഴങ്ങു കഷ്ണങ്ങളും ചേർക്കാം.
ചിക്കൻ കളർ മാറുന്നതുവരെ വഴറ്റണം. മുരിങ്ങക്കായ ചേർത്ത് കൊടുത്ത് ഒന്നുകൂടി ഇളക്കിയശേഷം
തേങ്ങയുടെ രണ്ടാംപാൽ രണ്ടുകപ്പ് ഒഴിക്കണം. ഉപ്പും ചേർത്ത് നന്നായൊന്ന് ഇളക്കി മൂടിവെച്ച് വേവിക്കാം.. വെന്തുകഴിഞ്ഞാൽ തേങ്ങയുടെ ഒരുകപ്പ് ഒന്നാംപാൽ ചേർക്കണം. മല്ലിയില കൂടി ചേർത്ത് ഇളക്കി ചൂടായാൽ തീ ഓഫ് ആക്കി അഞ്ചുമിനിറ്റ് അടച്ചുവെച്ച് സെർവ്ചെയ്യാം (കറി കട്ടികുറവാണെങ്കിൽ ഒരുടീസ്പൂൺ അരിപൊടിയോ കോൺഫ്ലറോ ചേർത്തുകൊടുക്കാം ) അപ്പം, പത്തിരി, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട, നെയ്ച്ചോർ… കഴിക്കാൻ സൂപ്പർ ആണ്.