വെറും അഞ്ചുമിനിറ്റിൽ തയ്യാറാക്കാം ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്

ആവശ്യമായ ചേരുവകൾ

ഇടത്തരം ചെമ്മീൻ – 250ഗ്രാം

മുളകുപൊടി – ഒരു ടേബിൾസ്പൂൺ

മല്ലിപൊടി – ഒരുടേബിൾസ്പൂൺ

അരിപൊടി – ഒരുടേബിൾസ്പൂൺ

മഞ്ഞൾപൊടി – ഒരുനുള്ള്

ഉപ്പ് – ആവശ്യത്തിന്

ചെറുനാരങ്ങ – പകുതി

കറിവേപ്പില – ആവശ്യത്തിന്

ഇഞ്ചി – ഒരുകഷ്ണം

വെളുത്തുള്ളി – ഏഴ്അല്ലി

തയ്യാറാക്കുന്നവിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ചെടുക്കുക. എടുത്തുവെച്ചിരിക്കുന്ന ചെമ്മീനിൽ ഈ അരപ്പ് ചേർത്ത് മുളകുപൊടി, മല്ലിപൊടി, അരിപൊടി, മഞ്ഞൾപൊടി, ഉപ്പ്, നാരങ്ങനീര്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്ത് ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ട്കൊടുത്ത് ഒരു മീഡിയം ഫ്ളൈമിൽ പതുക്കെ ഇളക്കികൊടുക്കണം. ഇനി അടച്ചുവെച്ച് ഒരുമിനിറ്റ് കഴിഞ്ഞ് ഒന്നുകൂടെ ഇളക്കണം. ഒരു രണ്ട്മിനിറ്റ് കൂടി ലോഫ്ളൈമിൽവെച് വേവിച്ചശേഷം സേർവ്ചെയ്ത് കഴിക്കാം

Read also: പോഷകഗുണങ്ങൾ നിറഞ്ഞ മുരിങ്ങകായയും ചിക്കനുംവെച്ച് ഒരടിപൊളി സ്ട്യൂ തയ്യാറാക്കാം