മുട്ടയിൽ വിറ്റാമിൻ എ, ബി -12, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനുള്ള പ്രധാന പോഷകങ്ങളാണ് ഇവ.പ്രോട്ടീൻ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ടയുടെ വെള്ള. എന്നാൽ ഏറെ ഗുണങ്ങളുള്ള മുട്ടയ്ക്ക് ചില ദൂഷ്യ വശങ്ങളുമുണ്ട്.
മുട്ട വെറും വയറ്റിൽ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യതയേറെയാണ്. എന്നാൽ കൃത്യമായി വ്യായാമം ചെയ്യുകയോ, ജിമ്മിൽ പോകുകയോ ചെയ്യുന്നവർക്ക് ഈ പ്രശ്നം ബാധകമല്ല.
യാതൊരുവിധ തരത്തിലുള്ള ഫിസിക്കൽ ആക്റ്റിവിറ്റിയും എടുക്കാത്തവർക്കും, ദിവസം മുഴുവൻ കമ്പ്യൂട്ടർ ഡെസ്കിൽ പണിയെടുക്കുന്നവർക്കും ; മുട്ട രാവിലെ കഴിക്കുന്നത് നല്ലതല്ല. ഇനി അഥവാ കഴിക്കുന്നുണ്ടെങ്കിൽ തന്നെ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക.
രാവിലെ എന്തൊക്കെ കഴിക്കാം?
പഴങ്ങൾ
പഴങ്ങളില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇവ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വിഷങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നുണ്ട്.
കൂടാതെ, വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. അതുപോലെ, ഓരോ പഴങ്ങളിലുമുള്ള വിറ്റമിന്‍സും മിനറല്‍സും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. പഴങ്ങള്‍ കഴിക്കുമ്പോള്‍ രാവിലെ വെറും വയറ്റില്‍ സിട്രിക് പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ അസിഡിറ്റി ഉണ്ടാക്കും.
നട്‌സും ഡ്രൈ ഫ്രൂട്‌സും
തലേദിവസം രാത്രി കുതിര്‍ത്ത നട്‌സ് പിറ്റേന്ന് എടുത്ത് കഴിക്കുന്നത്, പ്രത്യേകിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നതിനും ചില രീതികള്‍ ഉണ്ട്.
അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, മൂന്നോ നാലോ നട്‌സ് അല്ലെങ്കല്‍ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തില്‍ സ്ഥിരമായി കഴിച്ചാല്‍ നല്ല ചര്‍മ്മ കാന്തി ലഭിക്കുന്നതിനും ശരീരത്തില്‍ അയേണിന്റെ അളവ് കൂടുന്നതിനും ഇത് സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ മാറ്റി എടുക്കുന്നതിനും ശരീരത്തിലേയ്ക്ക് ഫൈബര്‍ കൃത്യമായി എത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ രാവിലെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങളുണ്ട്. നമ്മുടെ ജീവിത ശീലങ്ങളാണ് അനാരോഗ്യത കൊണ്ടുവരുന്നത്.
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തവ ഏതെല്ലാം?
രാവിലെ വെറും വയറ്റില്‍ നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ട്. അവയാണ് ചായ, കാപ്പി, സിട്രിക് പഴങ്ങള്‍, നല്ല എരിവുള്ള ഭക്ഷണങ്ങള്‍, തണുത്തവെള്ളം, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവ.
രാവിലെ തന്നെ വെറും വയറ്റില്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്. അതുപോലെ, എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ അത് വയറ്റില്‍ എരിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇതുപോലെ തന്നെയാണ് തണുത്ത വെള്ളവും. തണുത്തവെള്ളം കുടിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
രാവിലെ തന്നെ വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നത് വയറ്റില്‍ ദഹിക്കാതെ കിടക്കുന്നതിനും ഇത് വയറുവേദന പോലെയുള്ള മറ്റ് ശാരീരിക അസ്വസ്ഥതകളിലേയ്ക്ക് നയിക്കുകയും ചെയ്യും. സിട്രസ്സ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയും വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്