ആവശ്യമായ ചേരുവകൾ
നിലക്കടല തൊലികളഞ്ഞത് – ഒരുകൈനിറയെ
ഈത്തപ്പഴം – ആറെണ്ണം
ചെറുപഴം – നാലെണ്ണം
തണുത്ത പാൽ – ഒരുഗ്ലാസ്
തണുത്ത വെള്ളം – രണ്ടുഗ്ലാസ്
തയ്യറാക്കുന്ന വിധം
നിലക്കാടലയും ഈത്തപ്പഴവും ചെറുപഴവും പാലും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കണം. പഞ്ചസാര ചേർക്കേണ്ടതില്ല. ചെറിയ തരുതാരുപോടുകൂടി കഴിക്കാം. താല്പര്യമുണ്ടെങ്കിൽ ബദാം, ക്യാശ്യൂസ് എന്നിവ കയ്യിലുണ്ടെങ്കിൽ ചേർക്കാം. വളരെ രുചികരവും ആരോഗ്യകരവുമായ ഈ സ്മൂത്തി ഒരുനേരത്തെ ആഹാരമായും കഴിക്കാവുന്നതാണ്. ധാരാളം കാൽസ്യം, പ്രോടീൻ, അയെൻ തുടങ്ങി ഒരുപാട് ഘടഗങ്ങൾ അടങ്ങിയ ഈ സ്മൂത്തി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ക്ഷീണം, വിളർച്ച, രക്തക്കുറവ് എല്ലാം മാറുന്നതിന്ന് വളരെ ഉത്തമമാണ്.
Read also: വെറും അഞ്ചുമിനിറ്റിൽ തയ്യാറാക്കാം ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്