ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ – 400 ഗ്രാം
മൈദ – 2 ടേബിൾസ്പൂൺ
കോൺ ഫ്ലോര്‍ – 2 ടേബിൾ സ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
കറുത്ത കുരുമുളക് പൊടി – 1/2 ടീസ്പൂൺ
വെള്ളം – 1/4 കപ്പ്
എണ്ണ – ആവശ്യത്തിന്
ബട്ടര്‍ – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 4 അല്ലി
പച്ചമുളക് – 3
പാൽ – 1.5 കപ്പ്
കശുവണ്ടിപ്പൊടി – 15 കശുവണ്ടി പൊടിച്ചത്
ഉപ്പ് – 1/2 ടീസ്പൂണ്‍
പഞ്ചസാര – 1/2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയും കോണ്‍ ഫ്ലോറും ചേർത്ത് മാവ് തയ്യാറാക്കി അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യുക. ഈ മാവില്‍ ചിക്കൻ ക്യൂബുകൾ 15 മിനിറ്റ് നേരം മാരിനേറ്റ് ചെയ്ത് വയ്ക്കുക. കശുവണ്ടി എടുത്ത് നന്നായി പൊടിക്കുക. ശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചിക്കന്‍ ഡീപ്പ് ഫ്രൈ ചെയ്യുക. ഇത് അധികം നിറം മാറും മുന്‍പേ കോരിയെടുക്കുക. മറ്റൊരു പാനില്‍ വെണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക. ശേഷം നേരത്തെ പൊടിച്ചുവെച്ച കശുവണ്ടി പൊടി കൂടി ഇതിലേക്ക് ഇടുക. ക്രീമി പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കാം. ഈ ക്രീമി സോസിലേക്ക് വറുത്ത ചിക്കൻ മിക്സ് ചെയ്ത് ചൂടോടെ കഴിക്കാം.
Read also: വെറും അഞ്ചുമിനിറ്റിൽ തയ്യാറാക്കാം ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്