ആവശ്യമായ ചേരുവകൾ
കോളിഫ്ലവർ – 1 എണ്ണം
മഞ്ഞൾപ്പൊടി – അര ടീ.സ്പൂൺ
കായപ്പൊടി – അര ടീ.സ്പൂൺ
മുളകുപൊടി – 2 ടീ. സ്പൂൺ
അരിപ്പൊടി – 2 ടേ. സ്പൂൺ
കടലപ്പൊടി – 2 ടേ. സ്പൂൺ
കറിവേപ്പില, ഇഞ്ചി -ആവശ്യത്തിന്
ഉപ്പ്, വെള്ളം -ആവശ്യത്തിന്
ഓയിൽ, പച്ചമുളക് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി, കടലപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ചെറുതായി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ഒരു ബാറ്റർ തയാറാക്കുക.
ഇതിലേക്ക് ചൂട് വെള്ളത്തിൽ മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് തിളപ്പിച്ചെടുത്ത കോളിഫ്ലവർ അടർത്തിയെടുത്ത് ബാറ്ററിൽ നന്നായി ഡിപ്പ് ചെയ്ത് ചൂടായ ഓയിലിൽ കറിവേപ്പില, പച്ചമുളക് ചേർത്ത് നല്ല ക്രിസ്പിയായി ഫ്രൈചെയ്ത് ചൂടോടെ സർവ് ചെയ്യാം.
Read also: അടിപൊളി അയലക്കറി വച്ചാലോ? ചൂടുചോറിനൊപ്പവും ചപ്പാത്തിയ്ക്കുമൊക്കെ സൂപ്പറാണ്