“ആലപ്പുഴയില്‍ എ.എം. ആരിഫ് എന്തുചെയ്തു എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. പകരം എന്തു ചെയ്തില്ല എന്ന് പറയാനാകുമോ വിമര്‍ശകര്‍ക്ക്.” ഇതാണ് ആലപ്പുഴയിലെ വോട്ടര്‍മാര്‍ ചോദിക്കുന്നത്. ആരിഫിനെ ആലപ്പുഴക്കാര്‍ കാണാന്‍ തുടങ്ങിയതും, ആലപ്പുഴയെ ആരിഫ് കാണാന്‍ തുടങ്ങിയതും ചരിത്രമായ വര്‍ഷങ്ങളാണ് കടന്നു പോയത്. ആലപ്പുഴയിലേക്ക് “വിനോദ സഞ്ചാരത്തിന്” എത്തിയ എതിര്‍ സ്ഥാനാര്‍ത്ഥികളോട് പറയാനുള്ളത്, ആരിഫ് വിജയവഴിയില്‍ ബഹുദൂരം മുമ്പിലാണ് എന്നു മാത്രമാണ്.
കോണ്‍ഗ്രസ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം രാഷ്ട്രീയമായ പഴി ചാരല്‍ നടത്തുമ്പോള്‍, ആരിഫ് പ്രചാരണത്തിലും, വോട്ടുറപ്പിക്കുന്നതിലും ഏറെ മുന്നിലായിക്കഴിഞ്ഞു. കിഴക്കിന്റെ വെനീസിലെ കനലായി ജ്വലിച്ചു നില്‍ക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വികസന നേട്ടങ്ങളില്‍ മാത്രം ഊന്നിയുള്ള പ്രചാരണമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതും. അതില്‍ പ്രധാനപ്പെട്ട വികസനമാണ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായൊരു കെട്ടിടം.
കോട്ടങ്ങള്‍ മാറ്റി നേട്ടങ്ങളാക്കാനുള്ള ഓട്ടത്തിന്റെ നേര്‍ ചിത്രമാണ് ആ പ്രവര്‍ത്തനം വരച്ചു കാട്ടുന്നത്. പറയാനൊന്നുമില്ലാത്ത എതിരാളികള്‍ക്ക് മുമ്പില്‍ രക്തനക്ഷത്രം ഉദിച്ച പോലെ നില്‍ക്കുകയാണ് ആലപ്പുഴയുടെ ആരിഫ്. നോക്കൂ, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴയില്‍ വാരാനുണ്ടായ കാരണക്കാരന്‍ ആരിഫ് അല്ലാതെ മറ്റാരാണ്. പകര്‍ച്ചവ്യാധികളുടെ നടുവില്‍ നട്ടം തിരിഞ്ഞ ആലപ്പുഴയുടെ വെള്ളം നിറഞ്ഞ മണ്ണില്‍ ചവിട്ടിനിന്നാണ് ആരിഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി ശബ്ദമുയര്‍ത്തിയത്.
മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ പകരുന്ന സാംക്രമിക രോഗങ്ങളുടെ ഹബ്ബാണ് ആലപ്പുഴ. ചുറ്റിനും വെള്ളവും വളം നിറഞ്ഞ മണ്ണും മാത്രമുള്ള ജില്ലയുടെ തീരാ വേദനയും സാംക്രമിക രോഗങ്ങളാണ്. പുതിയ പുതിയ രോഗങ്ങളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിയുണ്ടാകുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരാകും.
രോഗമെന്തെന്ന് അറിഞ്ഞാല്‍ മാത്രമല്ലേ, എന്തു ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവൂ. മരുന്നു നല്‍കാനാവൂ. അതിന് രോഗ നിര്‍ണ്ണയം വേഗത്തിലാകണം.
ഇതു മനസ്സിലാക്കിയാണ് ആരിഫിന്റെ ഇടപെടലുകള്‍ അതിവേഗത്തിലായത്. രോഗ നിര്‍ണ്ണയം വേഗം നടത്താന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴയില്‍ തന്നെ വേണമെന്ന ചിന്ത സംസ്ഥാന സര്‍ക്കാരിനുണ്ടായതിനു പിന്നിലും ആരിഫിന്റെ സമ്മര്‍ദ്ദം തന്നെയാണ്. പിന്നീടുള്ള ശ്രമങ്ങളെല്ലാം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്കുന്നതിനു വേണ്ടിയായിരുന്നു. രോഗ നിര്‍ണ്ണയം കേരളത്തില്‍ കീറാമുട്ടിയായ കാലത്തെ അറബിക്കടലില്‍ വലിച്ചെറിഞ്ഞു കൊണ്ടാണ് പുതിയ ആലപ്പുഴയുടെ ആരോഗ്യ കാലത്തിന്റെ ഉദയത്തിന് ആരിഫ് വഴിയൊരുക്കിയത്.
ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ യൂണിറ്റ് പൂര്‍ണ്ണമായും സജ്ജമായതോടെ, രോഗനിര്‍ണ്ണയത്തിനുള്ള സ്രവ പരിശോധന എളുപ്പമായി. അതിനു മുമ്പ് സ്രവ പരിശോധനയെന്നത് കേരളത്തിന്റെ ഇന്ത്യമുഴുനുമുള്ള അലച്ചിലായിരുന്നു. പൂനെയിലും, മണിപ്പാലിലും സാമ്പിളുകള്‍ അയച്ചു കൊടുത്തിട്ട്, ഫലമറിയാനുള്ള കാത്തിരിപ്പായിരുന്നു. ഇതിനാണ് അറുതി വരുത്തിയത്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിന്റെ ഒരു കെട്ടിടത്തില്‍ താത്ക്കാലികമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടമില്ലാതിരുന്നത് തീരാ തലവേദനയായി. ഒരുവേള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേറെ ജില്ലയിലേക്ക് പോകുമോയെന്നു പോലും ഭയപ്പെട്ടു. എന്നാല്‍, അവിടെയൊന്നും തളരാതെ ആരിഫ് നിന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലം കൈമാറി. ഇതേ തുടര്‍ന്ന് 2011ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലം കെട്ടിട നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു പോകുമെന്ന സ്ഥിതിയിലായി.
എം.എല്‍.എ ആയിരുന്ന ആരിഫ് ആലപ്പുഴയുടെ എം.പിയാകുമ്പോള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസ്ഥ ഇതായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ വീണ്ടും കൈയ്യിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ഐ.സി.എം.ആറിലും നിരന്തരം സമ്മര്‍ദ്ദം ചെയലുത്തി. ഇതിന്റെ ഫലമായി 10 കോടി രൂപ അനുവദിച്ചു. കെട്ടിടം പൂര്‍ത്തിയാക്കി. അങ്ങനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം കെട്ടിടത്തിലേക്ക് മാറി.
ബി.എസ്.എല്‍ 3 നിലവാരത്തിലുള്ള ലാബ് സൗകര്യത്തോടെ തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വം നല്‍കുന്നുണ്ടിപ്പോള്‍. മാത്രമല്ല, ആരിഫ് എം.പിയുടെ നിതാന്ത ശ്രമഫലമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സ്രവ പരിശോധനയ്ക്കുള്ള ഓട്ടോമാറ്റിക് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ടര്‍ മെഷീന്‍ ലഭ്യമാവുകയും ചെയ്തു. ഇതോടെ സാമ്പിള്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് ഇല്ലാതായി. ഒമ്പത് ജീവനക്കാരെയും നിയമിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസേന 100 പരിശോധനകള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇതോടെ ദിവസവും 1000 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന തരത്തിലേക്കു മാറി. ആര്‍.ടി.പി.സി.ആര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആറിഫ് എം.പിയുടെ ഫണ്ടില്‍ നിന്നും ചെലവാക്കിയത് 15 ലക്ഷം രൂപയാണ്. ഇങ്ങനെ ആലപ്പുഴയുടെ ആരോഗ്യ മേഖലയില്‍ തൊട്ടറിയാനാകുന്ന വികസനമാണ് നടത്തിയത്.