ആവശ്യമായ ചേരുവകൾ
സൂപ്പിനുള്ള ചേരുവകൾ
2 ചോളം
2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ
1 ടേബിൾസ്പൂൺ അരിഞ്ഞ വെളുത്തുള്ളി
1 ടീസ്പൂൺ തൈം
1 ടേബിൾസ്പൂൺ സെലറി തണ്ട്
1/4 കപ്പ് ഉള്ളി, അരിഞ്ഞത്
1 കപ്പ് ഉരുളക്കിഴങ്ങ്
4 കപ്പ് വെള്ളം അല്ലെങ്കിൽ സ്റ്റോക്ക്
2 ടീസ്പൂൺ ഉപ്പ്
1 ടീസ്പൂൺ കറുത്ത കുരുമുളക്
¼ കപ്പ് ബദാം പാൽ
തയ്യറാക്കുന്ന വിധം
ആദ്യം തന്നെ ചോളം മണികളായി ഉതിര്‍ത്തെടുക്കുക. എന്നിട്ട് ഒരു പാനില്‍ ഒലിവ് എണ്ണ ചൂടാക്കി അതിലേക്ക്, വെളുത്തുള്ളി സെലറി,ഉള്ളി, തൈം എല്ലാം കൂടിയിട്ടു വഴറ്റുക. ഇതിലേക്ക് കോണ്‍ മണികള്‍ ഇടുക. ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇതിലേക്ക് 4 കപ്പ് വെള്ളം അല്ലെങ്കിൽ സ്റ്റോക്ക് ഒഴിച്ച ശേഷം ഉപ്പും ഞ്ഞെടുത്ത കോണിന്‍റെ നടുഭാഗം രണ്ടു കഷ്ണങ്ങളാക്കി ഇതില്‍ ഇട്ട ശേഷം മൂടി വയ്ക്കുക.വെന്ത ശേഷം ഈ നടുഭാഗം എടുത്ത് കളയുക. എന്നിട്ട് ഇതിലേക്ക് ¼ കപ്പ് ബദാം പാൽ ഒഴിക്കുക. തണുത്ത ശേഷം ഇത് മിക്സിയില്‍ ഇട്ടോ ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ചോ നന്നായി അടിച്ചെടുക്കുക. ക്രീമി കോണ്‍ സൂപ്പ് റെഡി.
Read also: അടിപൊളി അയലക്കറി വച്ചാലോ? ചൂടുചോറിനൊപ്പവും ചപ്പാത്തിയ്ക്കുമൊക്കെ സൂപ്പറാണ്