ആവശ്യമായ ചേരുവകൾ
1. ബാഗെറ്റ് ബ്രെഡ് -1 ഇടത്തരം വലിപ്പം (വൃത്താകൃതിയിൽ മുറിക്കുക)
2. ഉപ്പില്ലാത്ത വെണ്ണ -75 ഗ്രാം (ഉരുക്കിയത്)
3. വെളുത്തുള്ളി – 4-5 അല്ലി (മിൻസ് ചെയ്തത് )
4. മല്ലിയില -1 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
5. മൊസറെല്ല ചീസ് – ഒന്നര കപ്പ്
6. ചില്ലി ഫ്ളേക്സ് -അര ടീസ്പൂൺ
7. ഒറിഗാനോ -അര ടീസ്പൂൺ
8. ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
ഓവൻ 200°C ചൂടാക്കുക. ഒരു ഷീറ്റ് പാൻ അല്പം വെണ്ണ കൊണ്ട് ഗ്രീസ് ചെയ്ത് തയാറാക്കി വെക്കുക. ഒരു പാത്രത്തിൽ ഉരുകിയ വെണ്ണ, അരിഞ്ഞ വെളുത്തുള്ളി, 1 ടേബിൾസ്പൂൺ മല്ലിയില, ഒരു നുള്ള് ഉപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക.
മുറിച്ചുവെച്ച ബാഗെറ്റ് ബ്രഡിൽ ഉരുക്കിയ വെണ്ണ ബ്രഷ് ചെയ്ത് ഷീറ്റ് പാനിൽ വെക്കുക. അതിന് മുകളിൽ മൊസറെല്ല ചീസ് ചേർത്ത് മുകളിൽ ചില്ലിഫ്ളേക്സ്, ഒറിഗാനോ, ബാക്കിയുള്ള മല്ലിയില എന്നിവ വിതറുക. ഏകദേശം 6-8 മിനിറ്റ് (അല്ലെങ്കിൽ ചീസ് പൂർണമായി ഉരുകി ബാഗെറ്റ് ബ്രഡ് ക്രിസ്പ് ആകുന്നതുവരെ) ഓവനിൽ ബേക്ക് ചെയ്യുക. ചൂടോടെ സെർവ് ചെയ്യുക.