ആഗസ്റ്റിൽ ജി മെയിൽ നിർത്തുമോ? വിശദമായി അറിയാം

എന്തിനും ഏതിനും ഗൂഗിൾ പരതുന്നവരാണ് നമ്മൾ. ഗൂഗിളിന്റെ നിരവധി സേവനങ്ങൾ ഓരോരുത്തരും ഉപയോഗിക്കുന്നുണ്ട്. എവിടെയെങ്കിലും ട്രിപ്പ് പോകണമെങ്കിൽ ആദ്യം തെരയുന്നത് ഗൂഗിൾ മാപ്പ് ആയിരിക്കും.

ഒരു മെയിൽ അയക്കണമെങ്കിൽ ആദ്യം തെരയുന്നത്  ജിമെയിൽ ആണ്. എന്നാൽ ജി മെയിൽ നിർത്താൻ പോകുന്നു എന്ന വിവരം കഴിഞ്ഞ രണ്ടു മാസമായി ഉപഭോക്താക്കളെ കുഴപ്പിക്കുന്നു.

ഫെബ്രുവരിയിൽ ഉപഭോക്താക്കൾക്ക് ജി മൈയിലിൽ നിന്നും ലഭിച്ച ഒരു സ്ക്രീൻ ഷോർട്ടാണ് ഇതിനു കാരണം, വരുന്ന ആഗസ്റ്റ് മുതൽ ജിമെയിൽ നിർത്താൻ പോകുന്നു; ആഗസ്ത് മുതൽ ഉപഭോക്താക്കൾക്ക് മെയിൽ അയക്കാനോ, സ്വീകരിക്കുവാനോ കഴിയില്ല എന്നായിരുന്നു മെയിലിന്റെ ഉള്ളടക്കം.

ട്വിറ്റർ,ഇൻസ്റ്റാഗ്രാം തുടങ്ങി നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഈ വിവരം വൈറലായി. ജെമിനിയ്ക്ക് നേരിട്ട തിരിച്ചടി മൂലമാണ് ജി മെയിൽ നിർത്തുന്നത് എന്ന മറുവാദവും ഉണ്ടായിരുന്നു.

ഉപഭോക്താക്കളുടെ എല്ലാ സംശയങ്ങൾക്കും വിരാമമിട്ടു കൊണ്ട് ഗൂഗിൾ രംഗത്തത്തി മറുപടി നല്കിയിട്ടുണ്ടായിരുന്നു. ജി മെയിൽ നിർത്തുന്നില്ല,ജി മെയിലിന്റെ HTML വേർഷൻ മാത്രമാണ് നിർത്തിയത്, അത് ഉപഭോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ല എന്നും ജി മെയിൽ അറിയിച്ചിട്ടുണ്ട്

Read more  അങ്ങോട്ടുമിങ്ങോട്ടും റീൽസ് ഷെയർ ചെയ്യുന്നവരാണോ? ഇൻസ്റ്റഗ്രാം നിങ്ങൾക്കായി ഒരുക്കുന്നു പുതിയ ഫീച്ചർ