ആവശ്യമായ ചേരുവകൾ
മത്തങ്ങ ഗ്രേറ്റ് ചെയ്തത്-ഒരു കപ്പ്
മൈദ- നാല് ടേബ്ൾ സ്പൂൺ
മുട്ട- ഒന്ന്
പാൽ- രണ്ട് ടേബ്ൾ സ്പൂൺ
പാർമെസൻ ചീസ്- മൂന്ന് വലിയ സ്പൂൺ
ബേക്കിങ് പൗഡർ-അര ടീസ്പൂൺ
ഉപ്പ്- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
ഒരു ഫ്രയിങ് പാനിൽ എണ്ണ ചൂടാക്കുക. മത്തങ്ങ, മൈദ, മുട്ട, പാൽ, ചീസ്, ബേക്കിങ് പൗഡർ, ഉപ്പ്, കുരുമുളക് ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം അധികം ലൂസും അധികം ടൈറ്റും ആവരുത്. ചൂടായ എണ്ണയിലേക്ക് ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്തെടുക്കുക. ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.