രു​ചി​ക​ര​മാ​യ ഒ​രു വി​ഭ​വം; മ​ത്ത​ങ്ങ ചീ​സ് വ​ട

ആവശ്യമായ ചേ​രു​വ​ക​ൾ

മ​ത്ത​ങ്ങ ഗ്രേ​റ്റ് ചെ​യ്ത​ത്-​ഒ​രു ക​പ്പ്

മൈ​ദ- നാ​ല് ടേ​ബ്ൾ സ്പൂ​ൺ

മു​ട്ട- ഒ​ന്ന്

പാ​ൽ- ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

പാ​ർ​മെ​സ​ൻ ചീ​സ്- മൂ​ന്ന് വ​ലി​യ സ്പൂ​ൺ

ബേ​ക്കി​ങ് പൗ​ഡ​ർ-​അ​ര ടീ​സ്പൂ​ൺ

ഉ​പ്പ്- കാ​ൽ ടീ​സ്പൂ​ൺ

കു​രു​മു​ള​കു​പൊ​ടി- മു​ക്കാ​ൽ ടീ​സ്പൂ​ൺ

എ​ണ്ണ – വ​റു​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ത്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ഫ്ര​യി​ങ് പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കു​ക. മ​ത്ത​ങ്ങ, മൈ​ദ, മു​ട്ട, പാ​ൽ, ചീ​സ്, ബേ​ക്കി​ങ് പൗ​ഡ​ർ, ഉ​പ്പ്, കു​രു​മു​ള​ക് ഇ​വ ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഈ ​മി​ശ്രി​തം അ​ധി​കം ലൂ​സും അ​ധി​കം ടൈ​റ്റും ആ​വ​രു​ത്. ചൂ​ടാ​യ എ​ണ്ണ​യി​ലേ​ക്ക് ഓ​രോ സ്പൂ​ൺ വീ​തം കോ​രി​യൊ​ഴി​ച്ച് വ​റു​ത്തെ​ടു​ക്കു​ക. ചൂ​ടോ​ടെ ടൊ​മാ​റ്റോ സോ​സ് കൂ​ട്ടി ക​ഴി​ക്കാം.