ആവശ്യമായ ചേരുവകൾ
1. മട്ടൻ -1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. ഉരുളക്കിഴങ്ങ് -3 എണ്ണം ചെറുത്, വലിയ ചതുരക്കഷണങ്ങളാക്കിയത്
3. കുരുമുളക് -1/2 ടീസ്പൂൺ
●ഏലക്ക-2, ഗ്രാമ്പൂ -6, കറുവ -1/2 ഇഞ്ച്, പെരുംജീരകം -ഒരു നുള്ള് (എല്ലാം കൂടെ ചെറുതായി ചതക്കുക)
4. വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ,
●സവാള -1 ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്
●ഇഞ്ചി -1 1/2 ടീസ്പൂൺ, നീളത്തിൽ അരിഞ്ഞത്
●വെളുത്തുള്ളി -2 ടീസ്പൂൺ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട്
●പച്ചമുളക് -6, നെടുകെ കീറിയത്
5. വെള്ളം/മൂന്നാം തേങ്ങാപ്പാൽ -1/2 കപ്പ്
6. കുരുമുളകുപൊടി -1/2 ടീസ്പൂൺ
●ഗരംമസാലപ്പൊടി -ഒരു നുള്ള്
●കട്ടി തേങ്ങാപ്പാൽ -1/2 കപ്പ്
7. നെയ്യ്/വെളിച്ചെണ്ണ -2 ടീസ്പൂൺ
ചെറിയുള്ളി -1 ടേബ്ൾ സ്പൂൺ, അരിഞ്ഞത്
കശുവണ്ടി -2 ടേബ്ൾ സ്പൂൺ
കറിവേപ്പില -1 തണ്ട്
തയാറാക്കുന്ന വിധം
1. കുക്കറിൽ 1-2 ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി ചതച്ച മസാല ചേർത്ത് കുറഞ്ഞ സെക്കൻഡ് വഴറ്റുക. ഇതിലേക്ക് നാലാം ചേരുവകൾ -സവാള, ഇഞ്ചി-വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. സവാള പിങ്ക് നിറമാകുമ്പോൾ മട്ടൻ കഷണങ്ങൾ, ഉരുളക്കിഴങ്ങ് വലിയ കഷണങ്ങളാക്കിയത്, അര കപ്പ് വെള്ളം/മൂന്നാം തേങ്ങാപ്പാൽ, ഉപ്പ് എന്നിവ ചേർത്ത് 4-5 വിസിൽ വരെ വേവിക്കുക.
2. മട്ടൻ വെന്ത് സോഫ്റ്റായശേഷം ഗ്രേവി വീണ്ടും ചൂടാക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഗരംമസാലപ്പൊടി, കട്ടി തേങ്ങാപ്പാൽ, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഒരു മിനിറ്റ് ചെറിയ തീയിൽ വേവിച്ച് തീ ഓഫ് ചെയ്യുക.
3. ചെറിയ പാനിൽ രണ്ടു ടീസ്പൂൺ നെയ്യ് ചൂടാക്കി ചെറിയുള്ളി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് കശുവണ്ടി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ചെറിയുള്ളി ഗോൾഡൻ നിറം ആകുമ്പോൾ സ്റ്റൂവിനു മുകളിൽ ഒഴിച്ചുകൊടുക്കുക. 20 മിനിറ്റിനുശേഷം അപ്പം/ബ്രഡിന്റെ കൂടെ വിളമ്പാം.