തൃശൂർ: തൃശൂരിൽ ഇടതുമുന്നണി ബിജെപി ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിനു മറുപടിയുമായി എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. ‘മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കാൻ പറയണം’ എന്നായിരുന്നു സുരേഷ്ഗോപിയുടെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി.
കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, ‘ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് തൻെറ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരും. തന്റെ മുന്നിൽ മുരളിച്ചേട്ടനും ഇല്ല, കർഷകനും ഇല്ല. സമ്മതിദായകരേ ജനങ്ങലും മാത്രമേ ഉള്ളുവെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
അതേസമയം, കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സിപിഎം കള്ളപ്പണം വെളുപ്പിച്ചോ എന്നതടമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.