ആവശ്യമായ ചേരുവകൾ
1. ചിക്കൻ മുഴുവനോടെ -1 1/2 കിലോ
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾ സ്പൂൺ
●നാരങ്ങനീര് -1 ടേബ്ൾ സ്പൂൺ
●ഉപ്പ് -ആവശ്യത്തിന്
3. തൈര് -1/2 കപ്പ്
●മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
●കശ്മീരി മുളകുപൊടി -1 ടേബ്ൾ സ്പൂൺ
●മുളകുപൊടി -1 1/2 ടീസ്പൂൺ
●കുരുമുളകുപൊടി -3/4 ടീസ്പൂൺ
●മല്ലിപ്പൊടി -3/4 ടീസ്പൂൺ
●ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾ സ്പൂൺ
●ഗരംമസാലപ്പൊടി -ഒന്നര ടീസ്പൂൺ
●കസൂരി മേത്തി -1 ടീസ്പൂൺ
●ജീരകപ്പൊടി -1 ടീസ്പൂൺ
●നാരങ്ങനീര് -1 ടേബ്ൾ സ്പൂൺ
●ചാട്ട് മസാലപ്പൊടി -3/4 ടീസ്പൂൺ
●ഉപ്പ് -ആവശ്യത്തിന്
4. റിഫൈൻഡ് എണ്ണ -ഒന്നര ടേബ്ൾ സ്പൂൺ
5. നെയ്യ്/ഉരുകിയ ബട്ടർ -1-2 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
1. ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയശേഷം ദശ കട്ടിയുള്ള ഭാഗങ്ങളിൽ നന്നായി വരയുക.
2. രണ്ടാം ചേരുവകൾ ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം 30 മിനിറ്റ് മാറ്റിവെക്കാം
3. മൂന്നാം ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. തുടർന്ന് ചിക്കൻ 12 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. 2 ടേബ്ൾ സ്പൂൺ എണ്ണ/ബട്ടർ ചിക്കനിൽ നന്നായി പുരട്ടുക. ബേക് ചെയ്യുന്നതിന് 30 മിനിറ്റുമുമ്പ് പുറത്തെടുത്ത് വെക്കുക.
4. ഓവൻ 450 F (220 C) ചൂടാക്കുക.
5. ബേക്കിങ് ട്രേയിൽ അലൂമിനിയം ഫോയിൽ വെക്കുക. ഇതിൽ എണ്ണ/ബട്ടർ പുരട്ടിയശേഷം മുകളിലായി ചിക്കൻ വെക്കുക. അതിനുശേഷം അലൂമിനിയം ഫോയിൽ ലൂസ് ആയി മുകളിൽവെച്ച് ഓവനിൽ വെക്കാം.
6. 30 മിനിറ്റിനുശേഷം ചിക്കൻ പുറത്തെടുത്ത് നെയ്യ്/ബട്ടർ ബ്രഷ് ചെയ്യുക. സൂക്ഷിച്ച് ചിക്കൻ തിരിച്ചിടുക. വീണ്ടും ബട്ടർ/നെയ്യ് പുരട്ടിയശേഷം ഏകദേശം 30 മിനിറ്റോളം ബേക് ചെയ്യുക. ചിക്കൻ വെന്തതിനുശേഷം തിരിച്ചിടുക. ഇതിനു മുകളിൽ ബട്ടർ/നെയ്യ് പുരട്ടി 3-5 മിനിറ്റ് ബോയിൽ ചെയ്യുക.
ശേഷം ചിക്കൻ പുറത്തെടുത്ത ഉടനെ ബട്ടർ മുകളിൽ ബ്രഷ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം മുറിച്ച് വിളമ്പാം.