ആവശ്യമായ ചേരുവകൾ
മാമ്പഴം:- വലുത് ഒരു എണ്ണം
ഈത്തപ്പഴം: -12 മുതൽ 15 എണ്ണം വരെ
ഓട്സ്: -മൂന്ന് ടേബ്ൾ സ്പൂൺ
പശുവിൻ പാൽ: രണ്ട് ഗ്ലാസ്
തയ്യാറാക്കുന്ന വിധം
മാമ്പഴത്തിന്റെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഈത്തപ്പഴം കുരു കളഞ്ഞതും ചേർത്ത് കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഓട്സ് വറുത്തെടുത്തു മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്തു പാൽ ഒഴിച്ച് നന്നായി അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ബ്രേക്ക്ഫാസ്റ്റ് ഷേക്ക് തയ്യാർ.