ആവശ്യമായ ചേരുവകൾ
ചിക്കൻ – 200ഗ്രാം ( എല്ല് ഇല്ലാത്തത്)
ഉള്ളി- പകുതി
മുളക്- മൂന്ന് എണ്ണം
ഇഞ്ചി വെളുത്തുളളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
മല്ലിയില- ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി- മൂന്ന് ടീസ്പൂൺ
മഞ്ഞൾ പൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബട്ടർ – രണ്ട് ടേബിൾസ്പൂൺ
മൈദ – ഒരു ടേബിൾസ്പൂൺ
പാൽ – കാൽ കപ്പ്
കസൂരി മേതി -ഒരു ടേബിൾസ്പൂൺ
സമൂസ ഷീറ്റ് ഓയിൽ
തയാറാക്കുന്ന വിധം
ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, മഞ്ഞൾ പൊടി , ഉപ്പ് , ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുളളി പേസ്റ്റ് മിക്സ് ചെയ്തു ചിക്കൻ മാരിനേറ്റ് ചെയ്യുക. ശേഷം ഒരു ടേബിൾസ്പൂൺ ബട്ടറിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. അതേ പാനിൽ ഒരു ടേബിൾസ്പൂൺ കൂടെ ബട്ടർ ഉപയോഗിച്ച് ഉള്ളി, മുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി ചേർക്കുക. തുടർന്ന് ഒരു ടേബിൾസ്പൂൺ മൈദയും കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യുക. മല്ലി ഇല , കസൂരി മേതി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം സമൂസ ഷീറ്റിൽ നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുക.
Read also: ആരോഗ്യപ്രദവും രുചികരവുമായ ബ്രേക്ക്ഫാസ്റ്റ് ഷേക്ക്