ആവശ്യമായ ചേരുവകൾ
•കൂവപ്പൊടി: 3 ടേബിൾ സ്പൂൺ
•വെള്ളം: 1 കപ്പ്
•പാൽ: 1.5 കപ്പ്
•ആപ്പിൾ: 1
•പഞ്ചസാര/തേൻ:
(ഇഷ്ടമുള്ളത് ഉപയോഗിക്കാം)
•നട്സ്: കുറച്ച്
തയാറാക്കുന്ന വിധം
കൂവപ്പൊടിയും വെള്ളവും നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ ഇട്ട് തിളപ്പിച്ച് കുറുക്കി എടുത്തു തണുക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം കൂവ വിരകിയതും ആപ്പിൾ അരിഞ്ഞതും പാലും പഞ്ചസാര അല്ലെങ്കിൽ തേനും ചേർത്തു നന്നായി അടിച്ചെടുക്കുക. ആപ്പിൾ അരച്ചെടുക്കുന്നതിനുപകരം ചെറുതായി അരിഞ്ഞെടുത്തു ചേർത്താലും മതി. മുകളിൽ കുറച്ചു നട്സ് അരിഞ്ഞതും ഇട്ട് വിളമ്പാം.