തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ വരണാധികാരി ജില്ലാ കളക്ടർ മുമ്പാകെ പത്രിക നൽകി. ഇന്ന് രാവിലെ കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും എൽഡിഎഫ് നേതാക്കൾക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ അനിൽ,ആന്റണി രാജു എംഎൽഎ,മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ രാജു,എം.വിജയകുമാർ,ആനാവൂർ നാഗപ്പൻ,സി.ജയൻബബു മാങ്കോട് രാധാകൃഷ്ണൻ,മീനാങ്കൽ കുമാർ,വി.പി ഉണ്ണികൃഷ്ണൻ വാമനപുരം പ്രകാശ്കുമാർ,കല്ലടനാരായണപിള്ള,പാളയം,രാജൻ,ആട്ടുകാൽ അജി,പൂജപ്പുര രാധാകൃഷ്ണൻ,തമ്പാനൂർ രാജീവ്,വട്ടിയൂർക്കാവ് ശ്രീകുമാർ,തുടങ്ങിയവർ സംബന്ധിച്ചു