മസ്കത്ത്: പെരുന്നാൾ ആസന്നമായിരിക്കെ, വസ്ത്രങ്ങളിൽ ഒമാനി ഫാഷൻ രീതികൾക്കല്ലാത്തവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് കടകളോട് അഭ്യാർഥിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം. ഒമാനി ഫാഷൻ മാനദണ്ഡങ്ങൾക്കല്ലാത്തവ നിയമലംഘനമായി കണക്കാക്കും. രാജ്യത്തിന്‍റെ അസ്ഥിത്വം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. മുൻകൂർ അനുമതിയില്ലാതെ വസ്ത്ര കൈകളിൽ രാജകീയ ചിഹ്നമോ മറ്റ് ഔദ്യോഗിക ചിഹ്നമോ തുന്നുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
Read more : പ്രവേശനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ആകാശ്
അനുചിതമോ അരോചകമോ ആയി കണക്കാക്കുന്ന ചിഹ്നങ്ങളോ ശൈലികളോ, ഇസ്ലാമിക നിയമം ലംഘിക്കുന്ന ചിഹ്നങ്ങൾ, സ്‌പോർട്‌സ് ക്ലബ് ലോഗോകൾ, വ്യാപാരമുദ്രകൾ, ആളുകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ എന്നിവ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നതിൽനിന്നും വിട്ട് നിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.