നിങ്ങൾക്കുള്ള ഈ 3 അസുഖങ്ങൾ ഇല്ലാതാക്കാം: നല്ല കുടംപുളിയിട്ട മത്തിക്കറി ആളത്ര നിസ്സാരക്കാരനല്ല; ഇതൊന്നു ചെയ്തു നോക്കിയാലോ?

ചോറിനു നല്ല കുടംപുളിയിട്ട മത്തിക്കറി ഉണ്ടെങ്കിൽ കുശാൽ. രുചിയിൽ മാത്രമല്ല ആരോഗ്യം നൽകുന്നതിലും മത്തി മുൻപിലാണ് നിൽക്കുന്നത്.

ഒമേഗ ത്രീ ഫാററി ആസിഡുകളുടെ ഉത്തമമായ ഉദാഹരണമാണ് മത്തി. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.മത്തിയിൽ ധാരാളം ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യ കാര്യത്തിൽ വളരെ ഏറെ ഗുണം ചെയ്യും എന്ന് പറയേണ്ടതില്ലാല്ലോ.

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഒമേഗാ ഫാറ്റി 3 ആസിഡ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ആരോഗ്യത്തിന് വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് മത്തി. ധൈര്യമായി നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

മത്തി കഴിച്ചാലുള്ള ഗുണങ്ങൾ

കൊളസ്‌ട്രോള്‍

ഹൃദയാരോഗ്യത്തിനും അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇത് രക്തധമനികള്‍ക്കുളളില്‍ തടസം തീര്‍ത്ത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. ഹൃദയാരോഗ്യത്തിന് തടസം നില്‍ക്കുന്നു. എന്നാൽ ഇത്തരത്തിൽ കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ധൈര്യമായി മത്തി കഴിച്ചോളു. കാരണം മത്തി കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ബിപി

ഹൃദയത്തെ ബാധിയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് ബിപി. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്ന്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ് മത്തി എന്ന് അറിഞ്ഞിരിക്കുക. മത്തി കഴിക്കുന്നതിലൂടെ രക്ത സമ്മർദ്ദത്തിന് പരിഹാകം കാണാൻ സാധിക്കും. കറി വച്ചു കഴിയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിയ്ക്കും. മത്തിയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ പറഞ്ഞുവല്ലോ. ഇതാണ് രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നത്.

​പ്രോട്ടീനുകളുടെ കലവറ

പ്രോട്ടീനുകളുടെ കലവറ തന്നെയാണ് മത്തി. മത്തിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ കോശങ്ങളുടെ വളർച്ചയ്ക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധിയ്ക്കും പരിഹാരം കാണുന്നു. ഒരു മത്തി കഴിക്കുന്നതിലൂടെ 37 ഗ്രാമിലധികം പ്രോട്ടീനാണ് ശരീരത്തിലെത്തുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസിലുകളുടെ ബലത്തിലും വളര്‍ച്ചയ്ക്കും നല്ലതാണ്. തടിയും കൊഴുപ്പും കുറയ്ക്കാനും ഇതിലെ പ്രോട്ടീന്‍ നഹായിക്കുന്നു. ഇതില്‍ കൊഴുപ്പും കുറവാണ്. എന്നാല്‍ ഇത്തരം ഗുണം മത്തി കറി വച്ചു കഴിയ്ക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂവെന്നോര്‍ക്കുക. വറുക്കുമ്പോള്‍ ഭൂരിഭാഗം പോഷകങ്ങളും നഷ്ടമാകും.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും മികച്ചതാണ് മത്തി അഥവാ ചാള. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. കാത്സ്യത്തിന്റെ അളവ് മത്തിയിൽ കൂടുതലാണ്. അത് കൊണ്ട് തന്നെ പതിവായി മത്തി കഴിക്കുന്നവരിൽ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. കുറയുമെന്നതാണ് വാസ്തവം. പ്രത്യേകിച്ചും പ്രായമേറുമ്പോഴുണ്ടാകുന്ന എല്ലു തേയ്മാനം പോലുളള പ്രശ്‌നങ്ങള്‍. മാത്രമല്ല മത്തിയൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കും.

മത്തി കറി

മത്തി ആരോഗ്യത്തിനു നല്ലതാണെന്നും വിചാരിച്ചു പൊരിച്ചു കഴിക്കരുത്. പൊരിച്ചു കഴിക്കുന്ന എന്തും ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കും. ആഴ്ചയിലൊരിക്കൽ മത്തി കറി വച്ചു കഴക്കണമെന്നാണ് ആരോഗ്യവിദഗ്തർ നിർദ്ദേശിച്ചിരിക്കുന്നത്