മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിർവ്വചനത്തിൽ വ്യക്തത ആവശ്യമായ ഗൌരവതരമായ ഫയലുകൾ മാത്രമേ അപ്പീലിനായി കമ്മീഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമർപ്പിക്കാവൂ എന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചൂ.
കീഴ്ഘടകങ്ങളിൽ പരിഹരിക്കാവുന്നതും ഗൌരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അങ്ങനെയുള്ള ഫയലുകൾ അയക്കുന്നത് ഗൌരവത്തോടെ കാണുമെന്നും, നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു.
ഉചിതമാർഗ്ഗേണ തൊട്ടടുത്ത മേൽ സമിതികളുടെ ശുപാർശയോടെയും റിപ്പോർട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നൽകുമ്പോൾ, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിലുണ്ട്.