പുതിയ പരസ്യ ചിത്രവുമായി മണപ്പുറം ഫിനാന്‍സ്

തൃശ്ശൂര്‍: രാജ്യത്തെ മുന്‍നിര സ്വര്‍ണ്ണ പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് പുതിയ പരസ്യ ചിത്രം പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ സ്വര്‍ണ്ണവായ്പ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ‘മെയ്ക്ക് ലൈഫ് ഈസി വിത്ത് ഡോര്‍സ്റ്റെപ് ഗോള്‍ഡ് ലോണ്‍’ എന്ന പേരിലാണ് പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ സ്വര്‍ണ്ണ വായ്പകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പരസ്യ ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളിലും പുറത്തിറക്കും. മലയാളം, ആസാമീസ്, ബംഗാളി, ഹിന്ദി, മറാഠി, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഗുജറാത്തി തുടങ്ങി പത്ത് ഭാഷകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ കേണു നടപ്പൂ’ എന്ന പ്രസിദ്ധമായ വരികളുടെ ചുവടുപിടിച്ചുള്ള പരസ്യചിത്രത്തില്‍ പ്രശസ്തരല്ലാത്ത ആളുകളാണ് അഭിനയിച്ചിരിക്കുന്നത് എന്നത് ക്യാമ്പയിന്റെ പ്രത്യേകതയാണ്. ദൈനംദിന ജീവിതത്തില്‍ സാമ്പത്തിക സഹായം തേടുന്നവരുടെ നിരാശയും വായ്പ ലഭിക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങളും തുടര്‍ന്ന് ഡോര്‍ സെറ്റപ് സേവനത്തിലൂടെ അവര്‍ക്ക് ലഭിക്കുന്ന ആശ്വാസവുമാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

Read more : തദ്ദേശ പൊതു സർവീസിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ തടസ്സം ഉടൻ പരിഹരിക്കണം: ചവറ ജയകുമാർ

മണപ്പുറം ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ടോള്‍ ഫ്രീ നമ്പര്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് ഗോള്‍ഡ് ലോണ്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് പരസ്യത്തിലൂടെ കാണിക്കുന്നു. ഇതിനായി, ഏറ്റവും അടുത്തുള്ള ശാഖകളിലെ ജീവനക്കാരുടെ സേവനം ലഭ്യമാണ്.

രാജ്യത്തുതന്നെ, ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ഗോള്‍ഡ് ലോണ്‍ സേവനങ്ങള്‍ എത്തിക്കുന്ന രീതി തുടക്കമിട്ടത് മണപ്പുറം ഫിനാന്‍സാണ്.’ഉപഭോക്താക്കള്‍ക്ക് ലളിതമായ നടപടികളിലൂടെ ഗോള്‍ഡ് ലോണിന്റെ സേവനങ്ങള്‍ നല്‍കുന്നതില്‍ മണപ്പുറം ഫിനാന്‍സ് എക്കാലവും പ്രതിജ്ഞാബദ്ധരാണ്.

ഇതിന്റെ തുടര്‍ച്ചയായി, മണപ്പുറം ഫിനാന്‍സ് തുടക്കമിട്ട ക്യാമ്പയിനിലൂടെ നവ ഡിജിറ്റല്‍ യുഗത്തില്‍ ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’- മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

YouTube Links:

For Hindi: https://youtu.be/xivTg5FrQOs?si=pLab1V_QA3PutDaQ

For Malayalam: https://youtu.be/oCDGMocsprw?si=CuS37q0kX5RPDSHM

For Telugu: https://youtu.be/7AjZx3uFT4A?si=z00-yBvGIQZIvxaQ

For Tamil: https://youtu.be/hCAFDVLfWNU?si=Y3b2jb8Z9rwQcNxv

For Marathi: https://youtu.be/5p7h5R7TR4M?si=7_rYOTixOl73XHSF

For Kannada: https://youtu.be/ta-ICw9iitY?si=OfNrT6YgrXWXm-uU

For Gujarati: https://youtu.be/ZUaJLZN9Yzg?si=6e2_JouRfVXgB-vv

For Bengali: https://youtu.be/LJszIirSINs?si=9u7ItanYaGYWOB_C

For Assamese: https://youtu.be/RTTD411DW8Y?si=IjCzCDxJ1U3_cO-U

Read more : തദ്ദേശ പൊതു സർവീസിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ തടസ്സം ഉടൻ പരിഹരിക്കണം: ചവറ ജയകുമാർ