നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു. വടക്കാഞ്ചേരിയില്‍ ഏപ്രില്‍ 24നാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.
‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ അപര്‍ണ അഭിനയരംഗത്തെത്തിയത്, ശേഷം അഭിനയിച്ച ‘മനോഹരം’ എന്ന ചിത്രത്തില്‍ ദീപക് പറമ്പോലും അപര്‍ണയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.
മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്നു. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃതായിരുന്നു അഭിലാഷ് പിള്ള.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സിൽ തുടങ്ങിയവയാണ് ദീപക് പറമ്പോളിന്റെ പ്രധാന ചിത്രങ്ങൾ. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.
Read more : തദ്ദേശ പൊതു സർവീസിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ തടസ്സം ഉടൻ പരിഹരിക്കണം: ചവറ ജയകുമാർ