മലപ്പുറം: കരുവന്നൂർ സഹകരണ ബാങ്ക് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് ഇ ഡി യുടെ നോട്ടീസ്. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വ്യാഴ്യാഴ്ച ഹാജരാകാനാണ് നിർദ്ദേശം. സിപിഐഎമ്മിന്റെ തൃശ്ശൂർ കോർപ്പറേഷൻ കൗണ്‍സിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.
അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തികഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങള്‍ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും ഇ ഡി കത്ത് നല്‍കിയതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.