ന്യൂഡല്‍ഹി: കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെ വെറും ഫോൺ കോളിലൂടെ അറിയിപ്പ് നൽകി ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തിങ്ക് ആൻഡ് ലേൺ ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഫോൺ കോളുകൾ വഴി ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. സിഇഒ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബൈജുവിൻ്റെ നാല് നിക്ഷേപകർ കമ്പനി മാനേജ്മെൻ്റിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ചിന് മുമ്പാകെ പരാതി ഫയൽ ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതുവരെ, 292 ട്യൂഷൻ സെൻ്ററുകളിൽ 30 എണ്ണം അടച്ചുപൂട്ടി. മിക്ക കേന്ദ്രങ്ങളെയും ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എഡ്ടെക് സ്ഥാപനം അറിയിച്ചു.