മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസര്‍കോട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാസര്‍കോട്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കാസര്‍കോട് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്.

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്‌ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ്.

48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.