പ്രവാസി സാഹോദര്യത്തിന്‍റെ സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം കോബാർ മേഖല ഇഫ്താർ അരങ്ങേറി

അൽഖോബാർ: പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ കിഴക്കൻ പ്രാവശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നാനാമതസ്തരായ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി.

ഇഫ്താർ സംഗമത്തിന് നവയുഗം കോബാർ മേഖല നേതാക്കളായ അരുൺചാത്തന്നൂർ, ബിനു കുഞ്ഞ്, സജീഷ് പട്ടാഴി, സന്തോഷ്‌ ചങ്ങോലി, സജി അച്യുതൻ, എബിജോർജ്, ജിതേഷ്, ഷിജു, ശ്രീകുമാർ, ശ്യാം, ഇബ്രാഹീം, മീനു അരുൺ എന്നിവർ നേതൃത്വം നൽകി.

നവയുഗം കേന്ദ്ര നേതാക്കളായ എം എ വാഹിദ്, ജമാൽ വില്യാപ്പള്ളി, ബെൻസി മോഹൻ, ഗോപകുമാർ, നിസാം കൊല്ലം, പ്രിജി കൊല്ലം, ദാസൻ രാഘവൻ, ഷിബുകുമാർ , മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവൻ, ശരണ്യ, മഞ്ജു അശോക് എന്നിവരും പങ്കെടുത്തു.