തിരുവനന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന, ആഗോള പ്രശസ്ത സാഹിത്യകാരനായ ഡോ . ശശി തരൂരിനെ പിന്തുണക്കുന്ന 132 എഴുത്തുകാരുടെ സർഗ്ഗസംഗമം സാഹിത്യ രംഗത്തെ കുലപതി ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.
നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് വൈകീട്ട് 3.30 മണിക്ക് തിരുവനന്തപുരം YMCA ഹാളിലാണ് സംഗമം . എം എം ഹസ്സന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.
ഡോ .ജാൻസി ജെയിംസ് ,ബാബു കുഴിമറ്റം, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും.132 സാഹിത്യകാരന്മാർ സ്വന്തം കൃതികൾ ശശി തരൂരിനു സ്നേഹോപഹാരമായി നൽകുമെന്ന് നെഹ്‌റു സെന്റർ സെക്രട്ടറി ഡോ .എം ആർ തമ്പാൻ അറിയിച്ചു.
















