കാട്ടാന ആക്രമണം: ബിജുവിന്റെ കുടുംബത്തിന് രണ്ടാം ഗഡുവും കൈമാറി

റാന്നി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് രണ്ടാം ഗഡുവും കൈമാറി. 10 ലക്ഷം രൂപ അടിയന്തര സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് ചൊവ്വാഴ്ച രാത്രി കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

തിങ്കളാഴ്ച ആദ്യ ഗഡുവിന്റെ ചെക്ക് കൈമാറിയിരുന്നു. രണ്ടാം ഗഡു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതിവേഗത്തിലാക്കി ചൊവ്വാഴ്ച രാത്രി 9.20-നാണ് രണ്ടാം ഗഡുവിന്റെ ചെക്ക് കൈമാറിയത്. രാത്രി എട്ടുമണിയോടെ ചെക്കുമായി റാന്നി തഹസില്‍ദാര്‍ ഇ.എം. റെജി ബിജുവിന്റെ വീട്ടിലെത്തി.

എന്നാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിജുവിന്റെ ഭാര്യ ഡെയ്സിയെ മുക്കൂട്ടുതറ അസ്സീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അവിടെ എത്തിയാണ് 9.45 ഓടെയാണ് ചെക്ക് കൈമാറിയത്. തിങ്കളാഴ്ച അഞ്ച് ലക്ഷവും ചൊവ്വാഴ്ച ശേഷിക്കുന്ന തുകയും നല്‍കാമെന്നാണ് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നത്.

ചൊവ്വാഴ്ച ചെക്ക് കൈമാറുന്നില്ലെങ്കില്‍ ബുധനാഴ്ച വീണ്ടും സമരപരിപാടികള്‍ നടത്തുവാനായിരുന്നു നാട്ടുകാരുടെ തീരുമാനം. ബിജുവിന്റെ സംസ്‌കാരം ബുധനാഴ്ച 12-ന് തുലാപ്പള്ളി മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.

Read also :കൊല്ലപ്പെട്ട ടിടിഇ വിനോദ് കലാകാരൻ; വിനോദ് അഭിനയിച്ചത് 14ലധികം സിനിമകളില്‍