ആവശ്യമായ ചേരുവകൾ
തൊലികളഞ്ഞു വൃത്തിയാക്കിയ ഇടത്തരം കാരറ്റ് 4 എണ്ണം ഗ്രേറ്റ് ചെയ്‌തത്
തേങ്ങ ചിരകിയത് കാൽ കപ്പ്
വെളിച്ചെണ്ണ ഒരു ടീസ്‌പൂൺ
പച്ചമുളക് 3 എണ്ണം നെടുകെ കീറിയത്
ഉപ്പു പാകത്തിന്
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടായി ചൂടാകുമ്പോൾ വെളിച്ചെണ്ണയൊഴിച്ച് അതിലേക്കു കറിവേപ്പിലയും പച്ചമുളകും ഇട്ടു ചെറുതായി വഴറ്റിയശേഷം ഗ്രേറ്റ് ചെയ്‌ത കാരറ്റും ഉപ്പും ചേർത്തു നന്നായി ഇളക്കുക, കാരറ്റ് വാടിത്തുടങ്ങുമ്പോൾ തേങ്ങ ചിരകിയതു കൂടി ചേർത്ത് തീ കൂട്ടി, വേവിച്ച് വാങ്ങി ഉപയോഗിക്കാം. കുഴഞ്ഞു പോകാതിരിക്കാനാണ് പാത്രം തുറന്നു വച്ചു വേവിക്കുന്നത്.
Read also: ഒരു വെറൈറ്റി മിൽക്ക് ഷേക്ക്