ആദ്യം കഴിക്കുന്ന ഭക്ഷണത്തിനു ഒരു ദിവസത്തെ മുഴുവൻ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. തിരക്കുകൾ കാരണം പലരും രാവിലത്തെ ഭക്ഷണം ഒഴിവാക്കും. ഒരു വിഭാഗം ആൾക്കാർ ചെയ്യുന്നത് പഴങ്ങൾ എന്തെങ്കിലും കഴിക്കുവാൻ തെരഞ്ഞെടുക്കുക എന്നതാണ്.
അധികം ആൾക്കാരും തെരഞ്ഞെടുക്കുന്നത് നേന്ത്രപ്പഴമാണ്. ഇത് പുഴുങ്ങിയോ, നെയ്യിലിട്ടു കഴിക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യപരമല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.
അതുപോലെ നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. അതിനാല്‍ പ്രഭാതഭക്ഷണത്തിന്റെ കൂടെ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.അതുപോലെ പൈനാപ്പിളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല.
മാമ്പഴവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക.
രാവിലെ വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുളള ഫലമാണ് മുന്തിരി. ഇതില്‍ സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കുട്ടികള്‍ക്കും രാവിലെ മുന്തിരി കൊടുക്കുന്നതും ഒഴിവാക്കണം.
രാവിലെ എന്തൊക്കെ കഴിയാം?
ഇഡ്ഡലി, ചട്ണി, പച്ചക്കറികളിട്ട സമ്പാർ
തൈരും വെജിറ്റബിൾ പറാത്തയും
വെജിറ്റബിൾ ഊത്തപ്പം
ഗ്രീൻപീസും പച്ചക്കറികളും ചേർന്ന ഉപ്പുമാവ്
വെജിറ്റബിൾ സാൻഡ്‌വിച്ചിനൊപ്പം വെജിറ്റബിൾ മസാല എഗ് ഓംലെറ്റ്
അരിമാവ് റൊട്ടി പച്ചക്കറികൾക്കൊപ്പം